Sunday, March 27, 2011

ജിഎം വിത്തിനും എസ്ആര്പിക്കും പിന്നിലാര്? / <രിസാല>

ലോകം ഭക്ഷ്യക്ഷാമത്തിലേക്കും പട്ടിണിയിലേക്കും അതിവേഗം കുതിക്കുകയാണെന്നും കാലാവസ്ഥാമാറ്റങ്ങളും കൃഷിനാശവുംമറ്റും പ്രതിസന്ധി രൂക്ഷമാക്കുമെന്നും ഇതു നേരിടാന് ജീ എം ഭക്ഷ്യവിളകള് അനിവാര്യമാണെന്നുമുള്ള വാദം സിപിഎമ്മും ഉന്നയിക്കുന്നുണ്ട്. എന്നാല് ഇതിന് യാഥാര്ഥ്യവുമായി യാതൊരു ബന്ധവുമില്ല. ദരിദ്രരുടെ പട്ടിണി മാറ്റാനാണോ മൊണ്സാന്റോ ആയിരക്കണക്കിന് കോടി ഡോളര് മുടക്കുന്നത്? ആഗോള സുരക്ഷ സംബന്ധിച്ച് യു എന് മുന്കൈയെടുത്ത് 2008ല് വിളിച്ചുചേര്ത്ത സമ്മേളനത്തില് 40 രാഷ്ട്രങ്ങളിലെ 400 ശാസ്ത്രജ്ഞര് പങ്കെടുത്തു. പട്ടിണിയില്ലാത്ത ലോകമെന്ന ലക്ഷ്യത്തിനു വേണ്ടി അവര് രൂപപ്പെടുത്തിയ പ്രസ്ഥാനമാണ് ഐഎഎസ്ടിഡി. ഭക്ഷ്യ പ്രതിസന്ധിക്കുള്ള നിരവധി പരിഹാര തന്ത്രങ്ങള് അവര് ആവിഷ്കരിച്ചു. അതിന്റെ അടിസ്ഥാനം പരമ്പരാഗത കൃഷിരീതിയും നിയന്ത്രിതമായ അളവില് ഹരിത വിപ്ളവരീതികളും സമന്വയിപ്പിക്കുകയെന്നതായിരുന്നു. ഇതിനാവശ്യമായ കാര്ഷിക വിജ്ഞാനവും വിത്തിനങ്ങളും ഗ്രാമങ്ങളില് സംരക്ഷിക്കുകയാണ് പ്രധാന നടപടി. ഇവരുടെ തന്ത്രങ്ങളിലൊരിടത്തും ജിഎം വിളകളോ ജൈവസാങ്കേതിക വിദ്യകളോ ഇല്ല. മറിച്ച് പരിസ്ഥിതിയും ജൈവ വിഭവങ്ങളും സംരക്ഷിച്ചാല് മാത്രമേ പട്ടിണിയും പോഷകാഹാരക്കുറവും പരിഹരിക്കാനാകൂ എന്നവര് തുറന്നുപറയുകയും ചെയ്തു. എന്നാല് വന്തോതില് പണം മുടക്കി ഭരണകര്ത്താക്കളെയും രാഷ്ട്രീയ നേതൃത്വത്തെയും മാധ്യമങ്ങളെയും നിയന്ത്രിച്ചിരുന്ന കുത്തകകള് വ്യാപകമായ പ്രചാരണത്തിലൂടെ തെറ്റുകള് ജനങ്ങളെ ധരിപ്പിക്കുകയാണ്. ആഫ്രിക്കയിലെ കുട്ടികള്ക്ക് വൈറ്റമിന് എ യുടെ കുറവുമൂലം അന്ധത വളരെയധികമാണ്. അതുകൊണ്ട് വൈറ്റമിന് എ അടങ്ങിയ അരി ജനിതക രൂപഭേദം വഴിയുണ്ടാക്കി നല്കുന്ന പദ്ധതിക്കു മൊണ്സാന്റോ പ്രചാരണം നല്കി. എന്നാല് യാഥാര്ഥ്യമെന്താണ്? കുട്ടികള്ക്കാവശ്യമായ വൈറ്റമിന് എ മുഴുവന് ലഭിക്കണമെങ്കില് വലിയ അളവില് അരി കഴിക്കണം. അതിനവര്ക്ക് സാമ്പത്തിക ശേഷിയില്ല. തന്നെയുമല്ല. കൂടിയ അരി കഴിച്ചാല് പച്ചക്കറിയും പാലും മറ്റും കഴിക്കുന്നതു കുറയും. ഇത് മറ്റു പോഷകാഹാരങ്ങളുടെ ലഭ്യത കുറയ്ക്കും. ഒടുവില് അരിയിലെ വൈറ്റമിന് പോലും സ്വീകരിക്കാന് ശരീരത്തിനു കഴിയാതാകുന്നു എന്നതാണനുഭവം. ഇതു സംബന്ധിച്ച് ഇന്ത്യയിലെ ഒരനുഭവം ഡോ. വന്ദനശിവ പറയുന്നുണ്ട്. ഹരിത വിപ്ളവത്തിന്റെ ഭാഗമായി അത്യുല്പാദന ശേഷിയുള്ള പുതിയ നെല്വിത്തിനങ്ങള് വന്നപ്പോള് ചുറ്റുമുണ്ടായിരുന്ന പല സസ്യങ്ങളെയും 'കള'കളായി കണ്ട് നശിപ്പിച്ചു. ഈ സസ്യങ്ങളില്നിന്ന് നേരിട്ടും ആടുമാടുകള് വഴിയും വന്തോതില് പോഷകാഹാരങ്ങള് ഗ്രാമീണര്ക്കു കിട്ടിയിരുന്നു. പുതിയ കൃഷി വന്നപ്പോള് ഇതില്ലാതായി. ഫലത്തില് പോഷകാഹാരക്കുറവ് വ്യാപകമായി.
തന്നെയുമല്ല ഭക്ഷ്യവിളകളുടെ ജീന്കുത്തകമൊണ്സാന്റോ പോലൊരു കമ്പനിയില് വരുന്നത് എങ്ങനെ തടയുമെന്ന് സിപിഎം പറയണം. അവരാണ് ഭക്ഷണത്തിന്റെ അളവും വിലയും നിശ്ചയിക്കുക. നാളിതുവരെ വിത്ത് കര്ഷകരുടെയും സമൂഹത്തിന്റെയും സ്വത്തായിരുന്നു. പതിനായിരക്കണക്കിനു വര്ഷങ്ങളായി കര്ഷകരാണിതു സംരക്ഷിച്ചിരുന്നത്. വിത്തിനെ കേവലം ലാഭനഷ്ടക്കണക്കിലുള്ള ഒരു വ്യാപാരച്ചരക്കായി കര്ഷകര്ക്കു കാണാനാകില്ല. ഭൂമി, കാലാവസ്ഥ, ജലലഭ്യത, ഭക്ഷണശീലം, ജൈവവൈവിധ്യം, ആരോഗ്യം, സംസ്കാരം, വിശ്വാസം തുടങ്ങിയവയൊക്കെ വിത്തുമായി നേരിട്ട് ബന്ധമുള്ളവയാണ്. കര്ഷകരുടെ ഈ അവകാശം സംരക്ഷിക്കാന് വേണ്ടി ഒട്ടുമിക്ക രാജ്യങ്ങളിലും ശക്തമായ പ്രതിരോധശ്രമങ്ങള് ഉയര്ന്നുവന്നിട്ടുണ്ട്.
ഹരിതവിപ്ളവ കാലത്തുതന്നെ വിത്തിന്റെ നിയന്ത്രണങ്ങള് കര്ഷകര്ക്കു നഷ്ടമായി. അന്ന് സര്ക്കാര് സ്ഥാപനങ്ങള്ക്കു മേല്ക്കൈ ഉണ്ടായിരുന്നതിനാല് അത്ര അനുഭവപ്പെട്ടില്ല. എന്നാല് ജി എം കൃഷി വന്നതോടെ എല്ലാം താറുമാറായി. ലോകവ്യാപാര സംഘടനയും പേറ്റന്റ് നിയമങ്ങളും സ്ഥിതി ഗുരുതരമാക്കി. ജി എം വിത്തിന്റെ പൂര്ണാവകാശം ഇപ്പോള് മൊണ്സാന്റോക്കാണ്. ഇന്ത്യയില് വ്യാപാര അടിസ്ഥാനത്തില് കൃഷി ചെയ്യുന്ന ബിടി പരുത്തിയുടെ ചിത്രം നമ്മുടെ മുന്നിലുണ്ട്. കിലോക്ക് അന്പതും നൂറും രൂപ ചെലവുണ്ടായിരുന്ന പരുത്തിവിത്തിനു പകരം ബി ടി വന്നപ്പോള് വില 1500 മുതല് 5000 രൂപ വരെയായി. ഓരോ തവണയും അത് കമ്പനിയില് നിന്നു വാങ്ങണം. കീടബാധയേല്ക്കാത്തതെന്ന പ്രചാരണം അസത്യമായിരുന്നു. ഇപ്പോള് വന്തോതില് കീടനാശിനിയും വേണം. അതും അവര് തന്നെ തരും. വിയറ്റ്നാമില് മനുഷ്യരെ കൊല്ലാനുപയോഗിച്ച റൌണ്ടപ്പ് തന്നെയാണ് ഇതിലൊന്ന്. പേറ്റന്റ് നിയമത്തില്നിന്നു കുതറിമാറാന് ഇപ്പോള് അത് റൌണ്ടപ്പ് റെഡിയാക്കിയെന്നു മാത്രം.
ജി എം കൃഷിയും ഭക്ഷണവും ഇത്രമെച്ചമാണെങ്കില് യൂറോപ്യന് യൂണിയനും ഗള്ഫ് രാജ്യങ്ങളും മറ്റും ഇവയുടെ ഇറക്കുമതി നിരോധിച്ചിരിക്കുന്നതെന്തിനാണ്? തങ്ങളുടെ നാട്ടിലേക്ക് ജി എം ഭക്ഷണവും വിത്തും കടന്നുവരാതിരിക്കാന് വേണ്ടിയുള്ള ജൈവസുരക്ഷാനിയമം' 160 രാജ്യങ്ങള് പാസാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില് ഇതു നിയന്ത്രിക്കുന്നതിനു വേണ്ടി കാര്ട്ടെജനോ പ്രോട്ടോക്കോള് എന്ന നിയമസംവിധാനം ഉണ്ടാക്കിയിട്ടുണ്ട്. എന്നാല് പ്രധാന മൂന്നു ജിഎം ഉദ്പാദകരായ യുഎസ്എ, കാനഡ, ആസ്ത്രേലിയ എന്നിവ ഇതില് ഒപ്പിട്ടിട്ടില്ല. തങ്ങള് കയറ്റിയയക്കുന്ന ഭക്ഷ്യവസ്തുക്കള് ജി എം ആണോ എന്ന കാര്യം പാക്കറ്റിന്റെ പുറത്തെ ലേബലില് എഴുതണമെന്ന വ്യവസ്ഥ പാലിക്കാന് ഈ രാജ്യങ്ങള് തയാറല്ലെന്നതാണ് പ്രധാന പ്രശ്നം. ലോകാരോഗ്യ സംഘടനയും ഭക്ഷ്യകാര്ഷിക സംഘടനയും ചേര്ന്ന് തയാറാക്കിയ കോഡക്സ് അലിമെന്റേഷന്സ് എന്ന നിയന്ത്രണ സംവിധാനങ്ങള്ക്കു കീഴ്പ്പെടാനും ഈ രാജ്യങ്ങള് തയാറല്ല. അനേകായിരം കോടി ഡോളര് മുടക്കി തങ്ങള് നിര്മിച്ചെടുത്തതാണിവയെന്നതിനാല് ഇതിന്റെ വ്യാപാരത്തില് നിയന്ത്രണം കൊണ്ടുവരുന്നത് ലോകവ്യാപാര സംഘടനയുടെ നിയന്ത്രണങ്ങള്ക്കെതിരാണെന്നവര് വാദിക്കുന്നു. തന്നെയുമല്ല കോഡക്സ് നിയന്ത്രണങ്ങള് ഭക്ഷ്യവസ്തുക്കള്ക്കു മാത്രമാണ്. ബി ടി പരുത്തി പോലുള്ള നാണ്യവിളകള് വരുന്നതിനെ നിയന്ത്രിക്കാനാകില്ല. ഇതിന്റെ പ്രത്യാഘാതങ്ങള് എങ്ങനെ നേരിടും? ......... www.risalaonline.com